Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Joseph Death

Thiruvananthapuram

ക​ട​ലി​ല്‍ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

പൂ​ന്തു​റ: ന​ങ്കൂ​ര​മി​ട്ടി​രു​ന്ന വ​ള​ള​ത്തി​ല്‍ ക​യ​റു​ന്ന​തി​നാ​യി നീ​ന്തി പോ​കു​ന്ന​തി​നി​ടെ തി​ര​യി​ല്‍​പ്പെ​ട്ട് ക​ട​ലി​ല്‍ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പൂ​ന്തു​റ ന്യൂ​കോ​ള​നി ടി​സി 47/117-ല്‍ ​ജോ​സ​ഫി​ന്‍റെ (53) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. പൂ​ന്തു​റ സെ​ന്‍റ് തോ​മ​സ് പ​ള​ളി​ക്ക് മു​ന്നി​ലു​ള​ള ക​ട​ലി​ല്‍ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 1.40 ഓ​ടു​കൂ​ടി​യാ​യി​രു​ന്നു അ​പ​ക​ടം .

മീ​ന്‍​പി​ടി​ക്കാ​നാ​യി ക​ര​യി​ല്‍​നി​ന്നും ഏ​ക​ദേ​ശം 45 മീ​റ്റ​റോ​ളം അ​ക​ലെ ന​ങ്കൂ​ര​മി​ട്ടി​രു​ന്ന വ​ള​ള​ത്തി​ലേ​യ്ക്ക് ക​യ​റു​ന്ന​തി​നാ​യി നീ​ന്തി പോ​കു​ന്പോ​ൾ തി​ര​യി​ല്‍​പ്പെ​ട്ട് ജോ​സ​ഫി​നെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. സം​ഭ​വ ദി​വ​സ​വും മ​റ്റ് ദി​വ​സ​ങ്ങ​ളി​ലും വി​ഴി​ഞ്ഞം കോ​സ്റ്റ​ല്‍ പോ​ലീ​സി​ന്‍റെ​യും മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ക​ട​ലി​ല്‍ തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ജോ​സ​ഫി​നെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ് മ​ണി​യോ​ടു​കൂ​ടി മൃ​ത​ദേ​ഹം പൂ​ന്തു​റ ക​ട​ലി​നോ​ട് ചേ​ര്‍​ന്നു​ള​ള ഭാ​ഗ​ത്ത് അ​ടി​ഞ്ഞ​താ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ വി​ഴി​ഞ്ഞം കോ​സ്റ്റ​ല്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up